1196ലെ ആർഷ ഭാരത പഞ്ചംഗം പ്രകാശനം ചെയ്തു
KGKS കളരിപ്പണിക്കര്‍ ഗണക കണിശ ജ്യോതിഷ സഭയുടെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ആര്‍ഷഭാരത പഞ്ചാഗത്തിന്‍െറ പ്രകാശനകര്‍മ്മം കെ.ജി.കെ.എസ്സ് ജ്യോതിഷ സഭ ചെയര്‍മാന്‍ കൂറ്റനാട് രാവുണ്ണിപണിക്കര്‍ നിര്‍വ്വഹിച്ചു.
KGKS ദേശീയ സെക്രട്ടറി മനോജ് പണിക്കര്‍ ദേശമംഗലം, KGKS ജില്ലാ പ്രസിഡണ്ട് ഏങ്ങണ്ടിയൂര്‍ പ്രദീപ് പണിക്കര്‍, ജ്യോതിഷ സഭ ദേശീയ ട്രഷറര്‍ ആളൂര്‍ മാധവന്‍ പണിക്കര്‍, ജ്യോതിഷ സഭ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അരവിന്ദന്‍ പണിക്കര്‍ കടവല്ലൂര്‍, ജ്യോതിഷ സഭ തൃശൂര്‍ സെക്രട്ടറി വിശ്വനാഥപണിക്കര്‍, രവിശങ്കര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
Copyright © Kalaripanicker Ganaka Kanisa Sabha. All rights reserved
ആലൂര്‍ ഉണ്ണികൃഷ്ണപണിക്കര്‍ അനുസ്മരണവും പണ്ഡിതസദസ്സും
ആലപ്പുഴ ജില്ലയുടെ ജ്യോതിഷാചാര്യ പുരസ്‌കാരം ശ്രീ.നെടുമ്പ്രക്കാട് ശ്രീകുമാർ ജ്യോത്സ്യർക്ക് ജ്യോതിഷ സഭ ദേശീയ ജനറൽ സെക്രട്ടറി ശ്രീ.പുനലൂർ ചന്ദ്രബോസ് സമർപ്പിച്ചു.
26.10.2020 വിജയദശമി ദിനത്തിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ജില്ലയുടെ ജ്യോതിഷാചാര്യ പുരസ്‌കാരം ശ്രീ.നെടുമ്പ്രക്കാട് ശ്രീകുമാർ ജ്യോത്സ്യർക്ക് ജ്യോതിഷ സഭ ദേശീയ ജനറൽ സെക്രട്ടറി ശ്രീ.പുനലൂർ ചന്ദ്രബോസ് സമർപ്പിച്ചു. സംഘടനയുടെ സമഗ്ര വികസനത്തിനായി നിലകൊണ്ട മുതിർന്ന നേതാവും ജ്യോതിഷ പണ്ഡിതനുമായ ശ്രീ.പരമേശ്വര ഗാണകനെ ആലപ്പുഴ ജില്ലാകമ്മറ്റി ആദരിക്കുകയും ചെയ്തു.
കോൺഗ്രസ്സിന്റെ ഒബിസി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ശ്രീ.പുനലൂർ ചന്ദ്രബോസിനെ ജ്യോതിഷ സഭ ദേശീയ സെക്രട്ടറി ശ്രീ.മനോജ് സ്രാമ്പിക്കൽ പൊന്നാട ചാർത്തി ആദരിച്ചു. KGKS ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ.റെജി സ്ഥാനത്ത് മെമന്റോ നൽകി അനുമോദിച്ചു.
KGKS ദേശീയ സെക്രട്ടറി ശ്രീ.കെ.കെ.സാബു, ജില്ലാ പ്രസിഡണ്ട് ശ്രീ.ഷൈജു വെട്ടിക്കാപ്പള്ളി, സെക്രട്ടറി ശ്രീ.സതീശ പണിക്കർ അരൂർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കളരിപ്പണിക്കര്‍ ഗണക കണിശസഭയുടെ 25-മത് വാർഷികത്തിൽ വെർച്വൽ സംഗമം നടത്തി
കളരിപ്പണിക്കര്‍ ഗണക കണിശസഭയുടെ 25-)ം വാര്‍ഷികത്തോടനുബന്ധിച്ച് 15 ദിവസമായി ഓൺലൈനിലൂടെ നടത്തിവരുന്ന പരിപാടികളുടെ സമാപന സമ്മേളനം സ്ഥാപകദിനമായ ആഗസ്റ്റ് 15ന് വെര്‍ച്വല്‍ സംഗമത്തിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ.വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
ആചാരങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ നഷ്ടപ്പെടാതെ പുതിയ തലമുറക്ക് പകര്‍ന്നു നല്‍കാനും അദ്ധ്യാൽമിക പുരോഗതി കൈവരിക്കാനും സംഘടനക്ക് കഴിയട്ടെ എന്നും, സമുദായംഗങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പ്രയോജനപ്പെടുന്നതരത്തില്‍ സംഘടന വളരട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.ജി.കെ.എസ്. ദേശീയ പ്രസിഡന്‍റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.കെ.എസ്. ദേശീയ ജനറല്‍ സെക്രട്ടറി ബാലന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
രാഷ്ട്രീയ ,സാംസ്ക്കാരിക ,കലാരംഗത്തെ പ്രമുഖരും, കെ.ജി.കെ.എസ്. ദേശീയ,ജില്ലാ,പോഷക സംഘടനാ ഭാരവാഹികളും വിവിധ സമുദായ സംഘടനാ നേതാക്കളും വിദേശത്തുള്ള സമുദായ കൂട്ടായ്മ നേതാക്കളും വെര്‍ച്വല്‍ സംഗമത്തിലൂടെ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.